ആമുഖം

ഒരു പിന്നോക്ക പ്രദേശത്തിൻറെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള ജനകീയ മുന്നേറ്റത്തിൻറെ സാക്ഷാത്കാരമായിരുന്നു 1984 മെയ് 24നു രൂപീകൃതമായ കേരളത്തിൻറെ 14 – )മത് ജില്ലയായ കാസറഗോഡ്. വടക്കു കിഴക്കായി ദക്ഷിണ കന്നഡ ജില്ലയും കുടകും തെക്കു കണ്ണൂർ ജില്ലയും പടിഞ്ഞാറു അറബിക്കടലും അതിർത്തി നിർണയിക്കുന്ന സപ്തഭാഷാ സംഗമ ഭൂമിയാണ് കാസറഗോഡ്. അധിനിവേശത്തിൻറെയും പ്രതിരോധത്തിൻറെയും ചരിത്ര സാക്ഷ്യങ്ങളായ കോട്ടകൊത്തളങ്ങളാലും നവീന ശിലായുഗ സംസ്കാരത്തിൻറെ തിരുശേഷിപ്പുകളായ ചെങ്കല്ലറകളാലും നന്നങ്ങാടികളാലും മുനിയറകളാലും ശിലാശാസനങ്ങളാലും സമ്പന്നമാണ് കാസറഗോഡ്. മലനാടും ഇടനാടും തീരദേശവും ചേർന്ന് ഹരിതാഭയാർന്ന ഭൂപ്രകൃതിയാലും സവിശേഷങ്ങളായ ആചാരാനുഷ്ടാനങ്ങളാലും ധന്യമാണ് കാസറഗോഡ്.

കാസറഗോഡ്, ഹൊസ്ദുർഗ് എന്നീ രണ്ടു താലൂക്കുകളെ ഉൾപ്പെടുത്തി രൂപീകൃതമായ ജില്ലയെ 2013 മെയ് 28 നു കാസറഗോടിനെ വിഭജിച്ചു കാസറഗോഡ്, മഞ്ചേശ്വരം എന്നീ താലൂക്കുകളായും ഹൊസ്ദുർഗിനെ വിഭജിച്ചു ഹോസ്ദുർഗ്ഗ്, വെള്ളരിക്കുണ്ട് എന്നീ താലൂക്കുകളായും പുനർ നിർണയിച്ചു. കാസറഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ മൂന്നു മുനിസിപ്പാലിറ്റികളും ആറു ബ്ലോക്ക് പഞ്ചായത്തുകളും 38 ഗ്രാമ പഞ്ചായത്തുകളും ചേർന്നതാണ് ഇന്നത്തെ കാസറഗോഡ് ജില്ല.


കായിക ചരിത്രം

വിദ്യാഭ്യാസ പരമായും വികസനപരമായും കേരളത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന ജില്ലകളിലൊന്നാണ് കാസറഗോഡ്. വൈവിധ്യങ്ങളായ സംസ്കാരങ്ങൾ കൊണ്ടും ആഘോഷങ്ങൾ കൊണ്ടും സമ്പന്നമായ കാസർഗോഡിനു പ്രാചീന കായിക വിനോദങ്ങൾ ഏറെയാണ് . കബഡി, ഖോ-ഖോ, അമ്പെയ്തു, മെയ്യഭ്യാസം, കളരിപ്പയറ്റ്, നീന്തൽ, വടംവലി, ഗുസ്തി തുടങ്ങിയ വിനോദങ്ങളിലും ഫുട്ബാൾ, വോളീബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, തെയ്കൊണ്ടൊ, ബാസ്കറ്റ്ബാൾ, ഹാൻഡ്ബാൾ, കരാട്ടെ തുടങ്ങിയ കായിക ഇനങ്ങളിലും കാസറഗോഡൻ ജനത തിളങ്ങിനിന്നു. നദികളാൽ സമ്പന്നവും അറബിക്കടലിന്റെ സാന്നിധ്യവും ഈ മേഖലകളിലെ കായിക സംസ്കാരത്തെ തെല്ലൊന്നുമല്ല സ്വാധീനിച്ചത് . ചങ്ങാട പരിശീലനവും, നീന്തൽ, കനോയിങ്, കയാക്കിങ്, ബീച്ച് വോളി തുടങ്ങിയ കായിക വിനോദങ്ങളും ഇവിടെ വേരുറച്ചു. പർവതാരോഹണവും സൈക്കിൾ റാലി പോലുള്ള കായിക വിനോദങ്ങളിലും ഇവിടുത്തുകാർ മിടുക്കു തെളിയിച്ചിട്ടുണ്ട്. കായികപരമായും ആരോഗ്യപരമായും ദേശീയ ശരാശരിക്ക് മുകളിൽ നിൽക്കുന്ന ജനതയ്ക്ക് ശാസ്ത്രീയമായ പരിശീലന രീതികളും ആധുനിക രീതിയിൽ സജ്ജീകരിച്ച കളി സ്ഥലങ്ങളും ലഭിച്ചിരുന്നുവെങ്കിൽ ഇവിടുത്തെ കായിക ചരിത്രം മറ്റൊന്നാകുമായിരുന്നു. കായിക മേഖലയിൽ വളർന്നു വരുന്ന താരങ്ങളുടെ സാമ്പത്തിക പരാധീനതക്കു പരിഹാരമായി മികവാർന്ന തൊഴിലവസരങ്ങൾ കണ്ടെത്തി നൽകുന്നതിനും ഇന്ന് സ്പോർട്സ് കൗൺസിലുകളും സർക്കാരും മുൻകൈ എടുക്കുന്നുണ്ട്.


ലക്ഷ്യo

കാസറഗോഡിന്റെ ഭരണസിരാകേന്ദ്രമായ ജില്ലാ കളക്ടറേറ്റിലാണ് ഇന്ന് കാസറഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു. ജില്ലയിലെ സജീവമായ കായിക അസ്സോസിയേഷനുകളിൽ നിന്നും ജില്ലാ സ്പോർട്സ് കൗൺസിലിലേക്കു നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണ സമിതിയാണ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ഉദയഗിരിയിലെ ജില്ലാ സ്പോർട്സ് അക്കാദമി, കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബാസ്കറ്റ്ബാൾ അക്കാദമി, ഗവ ഹയർ സെക്കന്ററി സ്കൂൾ ഉദിനൂരിലെ ഡേ ബോർഡിങ് ഫുട്ബോൾ അക്കാദമി എന്നിവ പ്രവർത്തിക്കുന്നത്. കേരളത്തിന്റെ വിവിധ ദിക്കുകളിൽനിന്നും മികവ് തെളിയിച്ച നൂറോളം കായിക താരങ്ങൾക്കു പരിശീലനം നൽകി വരുന്നുണ്ട് ഇവിടെ. കൃത്യതയാർന്ന തെരഞ്ഞെടുപ്പുകളിലൂടെ മികവ് മാത്രം ലക്ഷ്യമാക്കി കഴിവും അഭിരുചിയും കണ്ടറിഞ്ഞു വ്യക്തതയാർന്ന ലക്ഷ്യബോധത്തോടെ ശാസ്ത്രീയവും ചിട്ടയുമായ പരിശീലനങ്ങൾ നൽകി കായിക താരങ്ങളെ ദേശീയ നിലവാരത്തിലെത്തിക്കുക എന്നതാണ് സ്പോർട്സ് കൗൺസിലുകളുടെ ലക്ഷ്യo. അക്കാഡമികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കായികതാരങ്ങളുടെയും താമസ സൗകര്യങ്ങളുടെയും പരിശീലനത്തിന്റെയും ആരോഗ്യ സുരക്ഷയുടെയും പഠന പ്രവർത്തനങ്ങളുടെയും മുഴുവൻ ചുമതലയും ഉത്തരവാദിത്തവും സ്പോർട്സ് കൗൺസിലിനും സർക്കാറിലുമാണ് നിക്ഷിപ്‌തമായിരിക്കുന്നതു.
ഇന്ന് വിദ്യാഭ്യാസ – ആരോഗ്യ – തദ്ദേശ സ്വയം ഭരണ – സ്പോർട്സ് വകുപ്പുകളുടെ ക്രിയാത്മക ഇടപെടലുകൾകൊണ്ട് കുട്ടികളും യുവാക്കളും കായിക പ്രവർത്തങ്ങളിൽ ഇടപെടുന്നതു തുലോം തുച്ഛമായതിൽനിന്നും ഗണ്യമായ രീതിയിലേക്ക് മാറിയിട്ടുണ്ട് എന്നത് ആശാവഹം തന്നെയാണ്. ഇന്ത്യയിൽ കുട്ടികളുടെയും യുവാക്കളുടെയും കായികക്ഷമത, കായിക പ്രവർത്തന സ്വഭാവം എന്നിവയുടെ നിലവാരമുയർത്താനുള്ള പഠനങ്ങളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനാണ് സ്പോർട്സ് കൗൺസിലുകൾ നിലകൊള്ളുന്നത്. ആധുനിക ജീവിത ശൈലികൾ ആബാലവൃദ്ധം ജനങ്ങളെയും ഒരുപോലെ പ്രവർത്തന മാന്ദ്യമുള്ളവരാക്കിത്തീർത്തു. ഈ രീതി മാറ്റി കായികാഭ്യാസത്തോടു ക്രിയാത്മകമായ മനോഭാവം വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതും സ്പോർട്സ് കൗൺസിലുകളുടെ ലക്ഷ്യങ്ങളാണ്. കായിക പ്രവർത്തനങ്ങൾ ആജീവാനന്ദം ആസ്വദിച്ചു ആരോഗ്യപരമായ ഒരു ജീവിതം നയിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുക – വ്യായാമത്തിന്റെ ഗുണങ്ങൾ ആരോഗ്യപരമായ ജീവിതശൈലീ രീതികൾ വികസിപ്പിച്ചെടുക്കേണ്ടതിൻറെയും നിലനിർത്തുന്നതിന്റെയും ആവശ്യകത ജീവിതത്തിലുടനീളം പ്രയോജനപ്പെടുമാറ് വ്യായാമത്തോട് പുലർത്തുന്ന ക്രിയാത്മക മനോഭാവം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സ്പോർട്സ് കൗൺസിലുകൾ ഇന്ന് വൈവിധ്യങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തുന്നത്. ഊർജസ്വലതയോടെ ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ പ്രാപ്തരാക്കൻ ശാരീരിക ക്ഷമത എന്ന ക്ഷേമാവസ്ഥയിലെത്താൻ കൈകോർക്കുകയാണ് സ്പോർട്സ് കൗൺസിലുകൾ ഇന്ന്. നവകേരള മിഷൻ , കുടുംബശ്രീ , നെഹ്‌റു യുവ കേന്ദ്ര, യുവജനക്ഷേമ ബോർഡ്, സ്പോർട്സ് ക്ലബ്ബുകൾ, ആരോഗ്യകേന്ദ്രം, വിദ്യാഭ്യാസകേന്ദ്രങ്ങൾ ഹെൽത്ത് ക്ലബ്ബുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പോലീസ് സുരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ചു വൈവിധ്യങ്ങളായ കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ് സ്പോർട്സ് കൗൺസിലുകൾ .


 1. അത്‌ലറ്റിക് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: കെ വിജയകൃഷ്ണൻ

  സെക്രട്ടറി: ശ്രീ: പി വി ജനാർദ്ദനൻ

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: കെ വിജയകൃഷ്ണൻ

 2. അക്വാറ്റിക്സ് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: ബിജു ജോസഫ്

  സെക്രട്ടറി: ശ്രീ: സൈഫുദ്ദീൻ എം ടി പി

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: സൈഫുദ്ദീൻ എം ടി പി

 3. ആർച്ചറി അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: സതീശൻ നമ്പ്യാർ

  സെക്രട്ടറി: ശ്രീ: ഷാജി എം

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: സുബാഷ് ബി

 4. ആം റെസലിങ് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: പള്ളം നാരായണൻ

  സെക്രട്ടറി: ശ്രീ: അജിത് കുമാർ

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: പ്രദീഷ് എം വി

 5. ആട്യപട്യ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: വിശ്വനാഥൻ ബി സ്

  സെക്രട്ടറി: ശ്രീ: അഖിൽ എസ് കുമാർ

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: ജയചന്ദ്രൻ പി വി

 6. അമേച്ചർ ബോക്സിങ് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: രാജേഷ് കടിക്കൽ

  സെക്രട്ടറി: ശ്രീ: പ്രജീഷ് എം വി

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: പ്രിയേഷ് എം വി

 7. ബാസ്കറ്റ് ബോൾ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: സുനിൽ കെ

  സെക്രട്ടറി: ശ്രീ: ചന്ദ്രൻ എം

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: ദിനേശ് കുമാർ കെ

 8. ബോഡി ബിൽഡിംഗ് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: ഉദയകുമാർ

  സെക്രട്ടറി: ശ്രീ: രാജൻ എക്കാൽ

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: മനോജ്‌കുമാർ എൻ

 9. ബേസ് ബോൾ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: പ്രമോദ് കാര്യംകോട്

  സെക്രട്ടറി: ശ്രീ: ജയേഷ്

 10. ബോൾ ബാഡ്മിന്റൺ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: മുഹമ്മദ് പി വി

  സെക്രട്ടറി: ശ്രീ: മധുസൂദനൻ

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: ബാബു കെ വി

 11. സൈക്ലിംഗ് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: കെ വി വിജയകുമാർ പാലക്കുന്ന്

  സെക്രട്ടറി: ശ്രീ: അച്യുതൻ മാസ്റ്റർ എം

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: അച്യുതൻ മാസ്റ്റർ എം

 12. ഫെൻസിങ് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: ടി വി ബാലൻ

  സെക്രട്ടറി: ശ്രീ: പ്രഭാകരൻ കുളങ്ങര

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: പ്രഭാകരൻ കുളങ്ങര

 13. ജൂഡോ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: പി വി ബാലകൃഷ്ണൻ

  സെക്രട്ടറി: ശ്രീ: അക്ഷയ് അനിൽകുമാർ പി വി

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: പി വി ബാലകൃഷ്ണൻ

 14. കളരിപ്പയറ്റ് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: കെ രാഗേഷ് ഗുരുക്കൾ

  സെക്രട്ടറി: ശ്രീ: ഇ കെ സുനീഷ് ഗുരുക്കൾ

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: പി ആർ ശശി ഗുരുക്കൾ

 15. ഖോ-ഖോ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: പി ഗംഗാധരൻ

  സെക്രട്ടറി: ശ്രീ: അജയൻ ബി

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: പി ഗംഗാധരൻ

 16. മൗണ്ടനീയറിങ് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: മൊയിദു മാസ്റ്റർ

  സെക്രട്ടറി: ശ്രീ: ഗൗതം നാരായണൻ

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ പള്ളം: നാരായണൻ

 17. നെറ്റ് ബോൾ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: കെ എം ഹനീഫ്

  സെക്രട്ടറി: ശ്രീ: ധനേഷ് കുമാർ എം

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: അബ്ദുല്ല സുനിയാസ് കെ എസ്

 18. പവർ ലിഫ്റ്റിങ് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: വി വി രമേശൻ

  സെക്രട്ടറി: ശ്രീ: പി വി രാജു

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: പി വി രാജു

 19. റോവിങ് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: വിജേഷ് കെ പി

  സെക്രട്ടറി: ശ്രീ: സനീഷ് കെ

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: പ്രമോദ് കെ പി

 20. റോളർ സ്‌കേറ്റിങ് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: നവാസ് പി

  സെക്രട്ടറി: ശ്രീ: ഹുസൈൻ കാസ്മി

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: ഫാറൂഖ് കാസ്മി

 21. സോഫ്റ്റ് ബോൾ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: സി എൽ ഹമീദ്

  സെക്രട്ടറി: ശ്രീ: അശോകൻ ധർമ്മത്തടുക്ക

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: ബല്ലാൾ കെ എം

 22. ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: അരവിന്ദാക്ഷൻ

  സെക്രട്ടറി: ശ്രീ: ഹിറ്റ്ലർ ജോർജ്

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: അനിൽ ബങ്കളം

 23. ത്രോ ബോൾ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: സൂര്യനാരായണ ഭട്ട്

  സെക്രട്ടറി: ശ്രീ: സന്തോഷ് പി എച്

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: ശശികാന്ത് ജി ആർ

 24. റെസ്ലിങ് അസോസിയേഷൻ

  പ്രസിഡന്റ്: ഡോ: കെ സുരേഷ് മല്യ

  സെക്രട്ടറി: അഡ്വ: എസ് സദാനന്ദ റായ്

  സ്പോർട്സ് കൗൺസിൽ നോമിനി: അഡ്വ: എസ് സദാനന്ദ റായ്

 25. വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: മുജീബ് മാങ്ങാട്

  സെക്രട്ടറി: ശ്രീ: വിനോദൻ എം വി

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: രഘു എം

 26. വുഷു അസോസിയേഷൻ

  പ്രസിഡന്റ്: അഡ്വ: കെ കെ നാരായണൻ

  സെക്രട്ടറി: ശ്രീ: അനിൽകുമാർ

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: ടി വി ബാലൻ

 27. യോഗ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: പി പി സുകുമാരൻ

  സെക്രട്ടറി: ശ്രീ: അശോക് രാജ് ബി

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: പി പി സുകുമാരൻ

 28. സെപക് താക്രോ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: മുഹമ്മദ് പി വി

  സെക്രട്ടറി: ശ്രീ: ബാബു കെ വി

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: വി. വി. വിജയമോഹനൻ

 29. കരാട്ടെ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: പ്രസന്നകുമാർ കെ എസ്

  സെക്രട്ടറി: ശ്രീ: സെബാസ്റ്റ്യൻ കെ സി

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: സെബാസ്റ്റ്യൻ കെ സി

 30. ഹോക്കി അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: നാഗരാജ്

  സെക്രട്ടറി: ശ്രീ: വിജിന

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: രാമകൃഷ്ണൻ കെ വി

 31. ലോൺ ടെന്നീസ് അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: സി നാരായണൻ

  സെക്രട്ടറി: ശ്രീ: താരിഖ്

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: പി ഹബീബ് റഹ്‌മാൻ (ഫോർമർ എസ് പി )

 32. ഫുട്ബോൾ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: വീരമണി

  സെക്രട്ടറി: ശ്രീ: മുഹമ്മദ് റഫീക്ക് ടി കെ എം

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: ചിത്ര രാജ്

 33. തയ്ക്കണ്ടൊ അസോസിയേഷൻ

  പ്രസിഡന്റ്: ശ്രീ: മധു. വി. വി

  സെക്രട്ടറി: ശ്രീ: പ്രകാശ്. ബി. ഐ

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: എം കുഞ്ഞബ്ദുള്ള

 34. സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡഫ്

  പ്രസിഡന്റ്: ശ്രീ: റഷാദ് എ സി

  സെക്രട്ടറി: ശ്രീ: പവിത്രൻ ടി

  സ്പോർട്സ് കൗൺസിൽ നോമിനി: ശ്രീ: പവിത്രൻ ടി

 35. ഹാൻഡ്‌ബോൾ അസ്സോസ്സിയേഷൻ

  പ്രസിഡന്റ്: ശ്രീ: ടോം ഡേവിഡ്

  സെക്രട്ടറി: ശ്രീ: ജീവേഷ് കുമാർ