കാസർഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ ,ജില്ലാ SPC യൂണിറ്റിന്റെ സഹകരണത്തോടെ 2021 ആഗസ്റ്റ് 1 ന് രാത്രി 8 മണി മുതൽ 8.20 വരെ ഗൂഗിൾ ഫോം വഴി ഹൈസ്കൂൾ ,ഹയർ സെക്കന്ററി കുട്ടികൾക്കായി ജില്ലാതല ഒളിമ്പിക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
മത്സര വിജയികൾക്ക്
ഒന്നാം സ്ഥാനം …. 5000/
രണ്ടാം സ്ഥാനം … 3000/
മൂന്നാം സ്ഥാനം … 2000/
രൂപ നൽകുന്നതാണ്.

ക്വിസിന്റെ ലിങ്ക് ഇതോടൊപ്പം അയക്കുന്നു. ലിങ്ക് കൃത്യം 8 മണിക്ക് ആക്റ്റീവ് ആകുന്നതാണ്. അനുവദിക്കപ്പെട്ട സമയം 20 മിനിറ്റ് ആണ്. 8.20 ന് തന്നെ ലിങ്ക് ക്ലോസ് ചെയ്യുന്നതായിരിക്കും.

പൊതുനിര്‍ദ്ദേശങ്ങള്‍:

  1. 2021 ആഗസ്റ്റ് 1 ന് രാത്രി കൃത്യം 8 മണിക്ക് ലിങ്ക് ആക്റ്റീവ് ആകുന്നതാണ്.
  2. കാസർഗോഡ് ജില്ലയിലെ സ്കൂളുകളിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.
  3. വിദ്യാര്‍ഥിയുടെ പേര് , ക്ലാസ് ,സ്കൂൾ, മൊബൈൽ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
  4. ആകെ 25 മാര്‍ക്കിനുള്ള 25 ചോദ്യങ്ങളാണുള്ളത്. (ഓരോ ശരിയുത്തരത്തിനും 1 മാര്‍ക്ക്‌ വീതം)
  5. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി കഴിഞ്ഞാല്‍ ‘Submit’ ചെയ്യാവുന്നതാണ്.
  6. ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഒന്നിൽ കൂടുതൽ പേർക്കുണ്ടെങ്കില്‍
    ഏറ്റവും ആദ്യം Submit ചെയ്ത ആളെയാണ് വിജയിയായി തിരഞ്ഞെടുക്കുക.
  7. ഒരാൾ തന്നെ ഒന്നിലധികം തവണ Submit ചെയ്യുകയാണെങ്കിൽ ആദ്യം അയച്ചതു മാത്രമേ പരിഗണിക്കുകയുള്ളൂ.

9.കൃത്യം 8.20ന് ലിങ്ക് ക്ലോസ് ചെയ്യുന്നതാണ്‌.

ഏറ്റവും കൂടുതൽ മാർക്ക് ഏറ്റവും വേഗത്തിൽ നേടുന്നവരായിരിക്കും വിജയികൾ. എല്ലാ കുട്ടികൾക്കും വിജയാശംസകൾ…

ക്വിസ് ലിങ്ക് ഇതോടൊപ്പം നൽകുന്നു

https://forms.gle/viWe58ja8bptGB747

Leave a Reply