കാസറഗോഡ് ജില്ലാമിനി വോളിമ്പോൾ ചാമ്പ്യൻഷിപ്പ് ജനുവരി 9 ന് രാവിലെ 9 മണി മുതൽ  ജില്ലാ സ്പോർട്സ് കൗണ്സിലിന്റെ നേത്രത്വത്തിൽ E K നായിനാർ  സ്മാരക ആർട്ട്സ് &  സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കയ്യൂരിൽ വെച്ച് നടക്കും. 01.01.2008 നോ, അതിന് ശേഷമോ ജനിച്ച ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാന സ്പോർട്ട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാടിമിനെ ജില്ലാ ചാമ്പ്യൻ ഷാപ്പിൽ വെച്ച് തെരഞ്ഞെടുക്കും. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും, ട്രോഫികളും സമാപന ചടങ്ങിൽ വെച്ച് നാൽകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ മത്സരസമയത്ത് ഹാജരാക്കേണ്ടതാണ്. പങ്കെടുക്കുന്ന ടീമുകൾ ജനുവരി 9 ന് മുന്പായി ബന്ധപ്പെടേണ്ടതാണ്.

പങ്കെടുക്കുന്ന കുട്ടികൾ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോകൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ആധാർ കാർഡ് കോപ്പി എന്നിവ സഹിതം ഹാജരാവണം.

രജിസ്റ്റർ ചെയ്യാൻ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം
9447481702, 9496829771.

Leave a Reply